EDAPPAL

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര സമർപ്പണമായ “”മക്കയിലെ സൂര്യോദയം”” ഇന്ന് ചൈതന്യമാർന്ന സദസ്സിൽ പൊന്നാനിയുടെ ചരിത്രകാരൻ ടി വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ പാണക്കാട് റാജിദ് അലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി.

എഴുത്തുകാരനും, മാധ്യമ പ്രവർത്തകനുമായ കെ വി നദീർ പുസ്തകത്തെ പരിചയപ്പെടുത്തിയപ്പോൾ വിഷയത്തിലേക്കു ആഴ്ന്നിറങ്ങി ഉന്നത നിലവാരമുള്ള വായിക്കപ്പെടേണ്ട രചനയായി മാറ്റുവാൻ ഹസീബ് ചെയ്ത ത്യാഗവും, കഠിനാദ്ധാനവും, സഹിഷ്ണുതയും, ആത്മാർത്ഥമായ പരിശ്രമവും വിലമതിക്കപ്പെടേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അതിനുള്ള വലിയ അംഗീകാരമായി മാറി. അജ്ഞതയിലായിരുന്ന ഒരു സമൂഹത്തിന്റെയിടയിലേക്കു ദൈവം നിയോഗിച്ച ഇസ്‌ലാം മത വിശ്വാസികളുടെ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രമാണ് മക്കയിലെ സൂര്യോദയത്തിന്റെ ആശയം.

പൊന്നാനി എം ഐ ഹൈ സ്കൂൾ അലുമ്‌നിയുടെ ജനറൽ സിക്രട്ടറി കൂടിയായ ഹസീബിന്റെ പുസ്തക പ്രകാശന ചടങ്ങു സംഘടിപ്പിച്ചത് മിഹ്‌സ യെന്ന അലുംനി കൂട്ടായ്മയാണ്. വഹീദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിപുലമായ ചടങ്ങിൽ സംഘാടക സമിതി കൺവീനർ നിസാർ സ്വാഗതം ആശംസിച്ചു. അലുംനി പ്രസിഡന്റ് കൂടിയായ പ്രൊഫസ്സർ ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മിഹ്‌സായുടെ സ്നേഹോപഹാരവും പൊന്നാടയും രഘുനാഥ്, ഫസൽ തങ്ങൾ, സാലിഹ്, എ വി ഹബീബുള്ള, റാബിയ, അസ്മ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അലുംനി സമർപ്പിച്ചു.

സിദ്ദീഖ് അലി രാങ്ങാട്ടർ വേദിയിലെ വിവിധ രംഗങ്ങളിലെ പ്രമുഖർക്കായി ആശംസയർപ്പിച്ചു സംസാരിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറർ ഓ സി സലാഹുദ്ധീൻ, മഖ്ദൂം മുത്തുക്കോയ തങ്ങൾ, അഷ്‌റഫ് കോക്കൂർ, സി എം യൂസഫ്, മൗനത്തുൽ ഇസ്‌ലാം സഭാ സിക്രട്ടറി എ എം സമദ്, ടി കെ അഷ്‌റഫ്, ഇബ്രാഹിം ബാഖവി, അൽ ഹിന്ദ് പ്രതിനിധി സമദ്, തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള സദസ്സ് പ്രൗഢവും സമ്പന്നവുമായിരുന്നു. ഹാസീബിന്റെ ഫാമിലി ഗ്രൂപ്പടക്കം വിവിധ സംഘടനകളും, അലുംനികളും മൊമെന്റോ നൽകി ഹസീബിനെ ആദരിച്ചു.

നവ വൈഭവം നൽകുന്ന ഹസീബിന്റെ മനോഹര സൃഷ്ടിക്ക് എല്ലാ ആശംസകളും, ഇനിയും കൂടുതൽ പുതിയ എഴുത്തുകൾക്ക് വഴി തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button