EDAPPAL

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ ഫജർ പോട്ടൂരിലെ മുഖ്യകർഷകനും പോട്ടൂർ പാടശേഖര സമിതി സെക്രട്ടറിയുമായ ആതാവിൽ സദാനന്ദനു നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ജിതേഷ് അദ്ധ്യത വഹിച്ചു.
കൃഷി ഓഫീസർ വിഷ്ണുസാർ കൃഷിയെപ്പറ്റി വിശദമാ യിസംസാരിയ്ക്കുകയും ആശംസകൾ അർപ്പിക്കുകയു൦ചെയ്തു. കൂടാതെ യോഗത്തിൽ പങ്കെടുത്ത 20 ഓളം കർഷകരുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. സ്ഥലത്തെ യോഗത്തിൽ പങ്കെടുത്ത പൗരപ്രമുഖർ കൃഷിക്കുള്ള ആശംസകൾ അർപ്പിച്ചു കൊണ്ടു സംസാരിച്ചു.
പാടശേഖര സമിതിയുടെ ഖജാൻജിയും മുഖ്യ കർഷകനുമായ ശിവാനന്ദൻ യോഗത്തിനു നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button