EDAPPAL

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി പി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എ ദിവാകരൻ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ടി.എ മജിദ്, ജില്ലാ സെക്രട്ടറി കെ.പി. മൊയ്തിൻ കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി കുഞ്ഞൻ, എൻ.കെ. രവി, കെ.എം വേലായുധൻ, കെ. രഘുപതി, കെ.എൻ വിജയപ്പൻ എന്നിവർ സംസാരിച്ചു.
എ. പത്മനാഭൻ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button