BREAKING NEWSEDAPPALLATEST NEWSLocal news

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം; തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധത പ്രദേശത്തിന് തന്നെ അഭിമാനമാകുന്നു. ജോലി ചെയ്യുന്നതിനിടയിൽ ലഭിച്ച അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളിയായ ഷാജിതയും സംഘവും.

​എടപ്പാൾ തലമുണ്ട കാശിപ്പുള്ളി മനയിലെ ജോലിക്കിടയിലാണ് തൊഴിലുറപ്പ് തോഴിലാളിയായ ഷാജിതയ്ക്ക് ഈ സ്വർണ്ണ ലോക്കറ്റ് ലഭിക്കുന്നത്. മനയ്ക്കൽ നിന്നും രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ടുപോയ സ്വർണ്ണ ലോക്കറ്റായിരുന്നു ഇത്. ലോക്കറ്റ് ലഭിച്ച ഉടൻ തന്നെ ഷാജിത വിവരം മനയിൽ അറിയിക്കുകയും ഉടമസ്ഥർക്ക് തിരികെ ഏൽപ്പിക്കുകയും ചെയ്തു. ​

സ്വർണ്ണത്തിന് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഷാജിത കാട്ടിയ ഈ വലിയ സത്യസന്ധക്ക് അവരെയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെയും വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സമൂഹത്തിന് മികച്ച സന്ദേശം നൽകിയ ഈ തൊഴിലാളികൾക്ക് ചടങ്ങിൽ മലബാർ ഗോൾഡിന്റെ സ്നേഹ സമ്മാനവും നൽകി.അർബൺ ബാങ്ക് ഡയറക്ടർ സി. എം രാമനുണ്ണി ഷാജിതയെ പൊന്നാട അണിയിച്ച് ആദരിച്ചു.

വി. കെ. എ മജീദ് അധ്യക്ഷനായി.വാർഡ് മെമ്പർ ടി. വി മിനി,മലബാർ ഗോൾഡ് മാർക്കറ്റിങ്ങ് മാനേജർ ടി. കെ പ്രവീൺ,രതിൻ ,കൃഷ്ണൻ നമ്പുതിരി, ദീപക് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button