ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ
എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,
വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറം
ഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ . ഭീമറാവു അംബേദ്കർ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു.
അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച്
വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹിക നീതിയുടെ കാവലാളാവുക എന്ന തലക്കട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു.
ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു.
പുരോഗമനസാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും തുടർന്നുകൊണ്ടിരിക്കുന്ന ജാതി കൊലകൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട് എന്നാണ് നമ്മോട് പറയുന്നത്.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ വ്യവസ്ഥാപിത കൊലപാതകത്തിനിര യായ നിതിൻ രാജിന്റെ കുടുംബത്തിന്റെ നീതിക്കുവേണ്ടി പോരാട്ടം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് വി ടി എസ് ഉമ്മർ തങ്ങൾ അധ്യക്ഷത വഹിച്ചു.
ദി റൂട്സ് മീഡിയ എഡിറ്ററും, അംബേദ്കറിസ്റ്റ്മായ കെ സന്തോഷ് കുമാർ,വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ, വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നെല്ലേപ്പാട്ട്,ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹുദ യു എം എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അമീൻ യാസിർ സ്വാഗതവുംജില്ലാ സെക്രട്ടറിയേറ്റ് അംഗം ശിബിലി മസ്ഹർ നന്ദിയും പറഞ്ഞു.