kannur

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ

തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇന്നലെ വെസ്റ്റ് ബംഗാൾ സ്വദേശി താരിഫുൽ ഹഖ് എന്നയാൾ സുഹൃത്തായ മുഹമ്മദ് ഷാഫിയെ കഴുത്തിന് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാത്രി മുഹമ്മദ് ഷാഫിയെ പ്രതി വീട്ടിൽ നിന്ന് ഫോണിൽ വിളിച്ചു കൊണ്ടുപോയി ഷാഫി കൊല്ലപ്പെട്ട ബിൽഡിങ്ങിന്റെ മുകളിലെ മുറിയിൽ വച്ച് രണ്ടുപേരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് പുലർച്ചെ പ്രതിക്ക് കൊടുക്കാനുള്ള മുപ്പതിനായിരം രൂപയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മുഹമ്മദ് ഷാഫി മുറിയിൽ നിന്നും പുറത്തു പോകാൻ ശ്രമിക്കവെ പ്രതി ഡോർ കുറ്റിയിട്ട് മുഹമ്മദ് ഷാഫി നിലത്ത് കിടത്തി കഴുത്തിന് കുത്തിപ്പിടിച്ച് തറയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതി ഈ മുറിയിൽ തന്നെ കിടന്നുറങ്ങുകയും കാലത്ത് ബിൽഡിംഗ് ഉടമസ്ഥൻ മുറിയിൽ രണ്ടുപേരും കിടക്കുന്നത് കണ്ടതിനെ തുടർന്ന് പ്രതി മരണപ്പെട്ടയാളുടെ മൊബൈൽ ഫോൺ അപഹരിച്ചു സ്ഥലത്തുനിന്നും പെട്ടെന്ന് കടന്നു കളയുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരൂർ പോലീസ് പ്രതിക്കായി നടത്തിയ വിശദമായ അന്വേഷണത്തിൽ നിന്നും പ്രതിയെ കാരത്തൂരിൽ നിന്നും പിടികൂടുകയും ചെയ്തു. കസ്റ്റഡിയിൽ എടുക്കുന്ന സമയം പ്രതി അറസ്റ്റ് നടപടികൾ ഭയന്നു അറസ്റ്റിൽ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നതിലേക്ക് അക്രമസ ക്തനായി പെരുമാറുകയും പോലീസ് വാഹനത്തിൽ തലയിടിച്ച സ്വയം സ്വയം പരിക്കേൽപ്പിച്ച് ആത്മഹത്യാശ്രമം കാണിച്ച് നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്നതായി ശ്രമിക്കുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച പ്രതിയെ അവിടുത്തെ സെല്ലിൽ പാർപ്പിക്കുകയും തുടർന്ന് ഇന്ന് വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജറാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്യുകയും ചെയ്തു. പ്രതിയെ പിടിക്കുന്നതിനും അന്വേഷണത്തിനും മലപ്പുറം ജില്ലാ പോലീസ് മേധാവി ചരിത്ര തെരസ അവർകളുടെ നിർദേശത്തിൽ തിരൂർ ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ ബിജു ജോസഫ്, എസ് ഐ നസീർ ASI സനോജ്, എസ് സി പി.ഒ മാരായ രാജേഷ് കെ ആർ, അരുൺ ചോലക്കൽ സിപിഒ മാരായ ടോണി വർഗീസ്, ആശിഷ്സ്റ്റീഫൻ ഫൻ, പ്രിന്റോ ഫ്രാൻസിസ്, യാസർ മെഹബൂബ്, ജവഹർ എന്നിവർ അടങ്ങിയ സംഘ മാണ് പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button