EDAPPALLocal news

ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ നന്ദന്‍ ബാബുവിന് “ഞാറ്റുവേല”കലാ,സാംസ്ക്കാരിക,കാര്‍ഷിക കൂട്ടായ്മ സ്നേഹാദരം നല്‍കി

എടപ്പാൾ: പോളണ്ടിലെ പോസ്നാന്‍ ആദം മിക്സ്കിവിച്ച് യൂനിവേഴ്റ്റിയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ നന്ദന്‍ ബാബുവിന് എടപ്പാൾ ”ഞാറ്റുവേല”കലാ,സാംസ്ക്കാരിക,കാര്‍ഷിക കൂട്ടായ്മ സ്നേഹാദരം നല്‍കി. ഞാറ്റുവേല പ്രസിഡണ്ട് ഹനീഫ വെളുത്ത പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി വി.അഷറഫ് ഷാളണിയിച്ചും എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചര്‍
മെമന്‍റോ നെല്‍കിയുമാണ് നന്ദനെ ആദരിച്ചത്. കോലൊളമ്പ് ജി.യു.പി.സ്ക്കൂളിലെ
അദ്ധ്യാപകന്‍ കരീം മാസ്റ്ററും,
കോലൊളമ്പ് യുവജന സംഘം വായനശാലയുടെ
ലൈബ്രറേറിയന്‍ സാന്ദ്രയും ആശംസകള്‍
നേര്‍ന്നു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button