Local newsMALAPPURAM

കോവിഡ് മൂന്നാം തരംഗം; അടിസ്ഥാന സൗകര്യങ്ങളിൽ അടക്കം വിപുലമായ മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ട് മലപ്പുറം ജില്ല

മലപ്പുറം: മലപ്പുറം ജില്ലയിലെ ആശുപത്രികളിൽ കോവിഡ് മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം എത്രയുംവേഗം പൂർത്തിയാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശംനൽകി. മെഡിക്കൽകോളേജ് ആശുപത്രിയിൽച്ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. മെഡിക്കൽകോളേജിൽ നിലവിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തി.

മറ്റ് ആശുപത്രികളിലും അടിയന്തര സാഹചര്യം നേരിടാൻ കിടക്കകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. ഓക്സിജൻ, ഐ.സി.യു., വെന്റിലേറ്റർ സംവിധാനങ്ങളും പരമാവധി ഉയർത്തും. മെഡിക്കൽകോളേജിൽ അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള ഒരുക്കം നടത്തിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകം ഐ.സി.യു. ഒരുക്കും. മറ്റുള്ള സംവിധാനങ്ങളും വർധിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button