Local newsPONNANI
ശ്രീ.രാജീവ് ഗാന്ധിയുടെ 77 -മത് ജന്മദിനം ; വിവിധ പരിപാടികളോടെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു
പൊന്നാനി: ആഗസ്റ്റ് 20-ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 77 ആം ജന്മദിനത്തിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മുഴുവൻ വാർഡുകളിലുംകൂടി 500 വൃക്ഷതൈകൾ നട്ട് കൊണ്ടുള്ള പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കെപിസിസി സെക്രട്ടറി. പി. ടി. അജയ്മോഹൻ നിർവഹിച്ചു .
ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു കെപിസിസി നിർവാഹകസമിതി അംഗം. വി. സൈത് മുഹമ്മദ് തങ്ങൾ, കെപിസിസി മെമ്പർ.പി.ശിവരാമൻ, ഡിസിസി സെക്രട്ടറി. ടി കെ അഷ്റഫ്, മാറഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഹിളർ കാഞ്ഞിരമുക്ക്, ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡണ്ട് നബീൽ പൊന്നാനി, പൊന്നാനി മണ്ഡലം പ്രസിഡണ്ട് ലത്തീഫ് പൊന്നാനി,ജബ്ബാർ പൊന്നാനി, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.