EDAPPALLocal news
എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം
എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി വഴിവിട്ടൊഴുകുന്ന കലയേയും സാഹിത്യത്തേയും ശരിയായ ദിശയിലൂടെ ചലിപ്പിക്കുന്ന ധാർമിക വിപ്ലവ കലാമാമാങ്കത്തിന് ഒട്ടനവധി ആത്മീയ പുരുഷ്യൻമാരുടെയും കലാകാരൻമാരുടെയും സ്‌ഫുരിക്കുന്ന ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച എടപ്പാളിൻ്റെ മണ്ണിൽ ആവേശം വഴിഞ്ഞൊഴുകി. കലാ സാംസ്കാരിക രംഗത്ത് പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും രുചികളും ഭാഷകളും സംസ്കാരങ്ങളും നിറങ്ങളും കഥകളും വിശേഷങ്ങളും വരച്ചുകാട്ടി സർഗവന്തം പെയ്തിറങ്ങിയാണ് സാഹിത്യോത്സവിന് സമാപനം കുറിച്ചത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ 882 പോയിൻ്റ് നേടിയ തിരൂരങ്ങാടി ഡിവിഷൻ കലാകിരീടം ചൂടി. തുടർച്ചയായ മൂന്നാം തവണയാണ് തിരൂരങ്ങാടി ഡിവിഷൻ ജേതാക്കളാകുന്നത്. 702 പോയിൻ്റ് നേടിയ വേങ്ങര ഡിവിഷൻ രണ്ടാം സ്ഥാനവും542 പോയിൻ്റ് നേടിയ കോട്ടക്കൽ, തേഞ്ഞിപ്പലം ഡിവിഷനുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. കലാപ്രതിഭയായി 36 പോയിൻ്റ് നേടിയ ക്യാമ്പസ് വിഭാഗത്തിലെ
സി ആശിഖ്
(കെ എം സി ടി ലോ കോളേജ്, വളാഞ്ചേരി,
ഡിവിഷൻ: വളാഞ്ചേരി ഡിവിഷൻ)യും
സർഗപ്രതിഭയായി 36 പോയിൻ്റുമായി ക്യാമ്പസ് വിഭാഗത്തിലെ
മെൽവിയ
(തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാമ്പസ്
ഡിവിഷൻ: പരപ്പനങ്ങാടി ഡിവിഷൻ)യും തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ പ്രാർഥന നടത്തി.. ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. അടുത്ത വർഷം സാഹിത്യോത്സവിന് ആതിഥ്യമരുള്ള പുത്തനത്താണി ഡിവിഷനിലെ പ്രാസ്ഥാനിക നേതാക്കൾക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി.
അലി ബാഖവി ആറ്റുപുറം, എസ് ഐ കെ തങ്ങൾ ബുഖാരി, ബാസിം നൂറാനി, , സ്വാദിഖ് നിസാമി,
പിടി മുഹമ്മദ് അഫ്ളൽ,
ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, ഹൈദർ മുസ്‌ലിയാർ മാണൂർ, അശ്റഫ് ബാഖവി അയിരൂർ, നെല്ലറ ശംസുദ്ദീൻ, വാരിയത്ത് മുഹമ്മദലി, റഫീഖ് അഹ്സനി കാലടി,
നൗഫൽ സഅദി , സുഹൈൽ കാളച്ചാൽ , എം കെ.ശൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു
………….
ഡിവിഷനുകളുടെ പോയിൻ്റ് നില
…….
- തിരൂരങ്ങാടി ഡിവിഷൻ — 822
- വേങ്ങര ഡിവിഷൻ — 702
- കോട്ടക്കൽ ഡിവിഷൻ — 542
- തേഞ്ഞിപ്പലം ഡിവിഷൻ — 542
- പരപ്പനങ്ങാടി ഡിവിഷൻ — 523
- വൈലത്തൂർ ഡിവിഷൻ — 444
- താനൂർ ഡിവിഷൻ — 438
- വളാഞ്ചേരി ഡിവിഷൻ — 430
- പുതനത്താണി ഡിവിഷൻ — 419
- എടപ്പാൾ ഡിവിഷൻ — 412
- പൊന്നാനി ഡിവിഷൻ — 343
- തിരൂർ ഡിവിഷൻ — 241