EDAPPALLocal news

എടപ്പാൾ ഹൈസ്‌കൂൾ സ്മൃതിപർവം മഹാ സംഗമം സമാപിച്ചു

എടപ്പാൾ:സമാപന സമ്മേളനം പൂർവവിദ്യാർഥിയായ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
ആറരപതിറ്റാണ്ടുമുൻപ്‌ ആരംഭിച്ച വിദ്യാലയത്തിൽ ആദ്യബാച്ച്‌ മുതൽ ഇക്കഴിഞ്ഞ ബാച്ച്‌ വരെ പഠിച്ചിറങ്ങിയവരും പഠിപ്പിച്ചവരും ഒരേ വേദിയിൽ അണിനിരന്നു. എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂളാരംഭിച്ചശേഷം അവിടെ പഠിച്ചിറങ്ങിയ കുട്ടികളും ജോലി ചെയ്തു പിരിഞ്ഞുപോയ അധ്യാപകരുമാണ് പൂർവവിദ്യാർഥി കൂട്ടായ്മ ഒരുക്കിയ സ്മൃതിപർവത്തിൽ ഒത്തുകൂടിയത്. രാവിലെ ആദ്യബാച്ചിലെ വിദ്യാർഥിയായിരുന്ന കെ.കെ. മണി അയിലക്കാട് പതാക ഉയർത്തി. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാസ്മൃതി പ്രസിഡന്റ് പ്രസിഡന്റ് നജ്മു എടപ്പാൾ അധ്യക്ഷനായി
ജില്ലാ പഞ്ചായത്തംഗവും സ്മൃതിപർവം ചെയർമാനുമായ അഡ്വ. പി.പി. മോഹൻദാസ്, പി.ടി. മുരളീധരൻ, ജാഫർ നസീബ്, സി. രാമകൃഷ്ണൻ, കഴുങ്ങിൽ മജീദ്, സി.വി. സുബൈദ, അസ്‌ലം തിരുത്തി, സുമേഷ് ഐശ്വര്യ, ഖലീൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം പൂർവവിദ്യാർഥിയായ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി., മമ്മി കോലക്കാട്, ദീപ മണികണ്ഠൻ, കെ. പ്രഭാകരൻ, യു.പി. പുരുഷോത്തമൻ, കെ.പി. റാബിയ, ദിലീപ് എരുവപ്ര, സി. രവീന്ദ്രൻ, ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പൂർവവിദ്യാർഥികളുടെ കലാവിരുന്ന്, മെഗാ ഗാനസന്ധ്യ എന്നിവയുമുണ്ടായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button