Local newsPONNANI

സ്വാഗത സംഘം രൂപീകരിച്ചു

പൊന്നാനി നിളയോര പാതയുടെയും ഹാർബർ പാലത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.വി ഹയർസെക്കന്ററി സ്‌കൂളിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. പി. നന്ദകുമാർ എം.എൽ.എ രക്ഷാധികാരിയും നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ചെയർമാനായും റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറെ കൺവീനറായും തിരെഞ്ഞെടുത്തു. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനീയർ ലിയ, റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ മനീഷ, യു.എൽ.സി.സി പ്രതിനിധി അമീൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പൊന്നാനി നിളയോരപാതയുടെയും ഹാർബർ പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുന്നത്. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button