KERALA
ഓപ്പറേഷൻ ജാസൂസ്’: ആർ.ടി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
മോട്ടോർ വാഹന വകുപ്പിൽ ഏജൻറ്മാർ മുഖേനെ കൈക്കൂലി വാങ്ങുന്നു എന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉച്ചയ്ക്ക് 3.30 മുതലാണ് ഓപ്പറേഷൻ ജാസൂസ് എന്ന് പേരിട്ടിരിക്കുന്ന പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ്. വിജിലൻസ് പൊലീസ് ഇൻസ്പെക്ടർ ജനറൽ വെങ്കിടേഷ് ഐപിഎസ്, പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ, ഹെഡ് ക്വാർട്ടേഴ്സ് ഡിവൈഎസ്പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.