KUTTIPPURAM
കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. ഇവിടെ നേഴ്സായി ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശി മിദ്ലാജിൻ്റെ മകൾ അമീന (20) എന്ന യുവതിയാണ് മരിച്ചത് .
ഇന്നലെ വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ എട്ട് മണിയോടെ മരണം സംഭവിച്ചു.