KERALA
ദുബൈയിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി മരിച്ചു
ദുബൈ: ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി (37) ആണ് മരിച്ചത്. 12 വർഷമായി ദുബൈയിൽ ജോലി ചെയ്തു വരികയായിരുന്നു. ഫുട്ബാൾ കളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.