VATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നെൽക്കർഷകർക്ക് നെൽവിത്ത് വിതരണം നടത്തി

എടപ്പാൾ: നിറവ് – സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ നെൽക്കർഷകർക്ക് നെൽവിത്ത് വിതരണം നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ.ഗായത്രി രാജശേഖരൻ പദ്ധതി വിശദീകരണം നടത്തി. അസി. കൃഷി ഓഫീസർ വിജയൻ.സി.പി. പാടശേഖര സമിതി ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വട്ടംകുളം പഞ്ചായത്തിലെ നെൽകൃഷി വിസ്തൃതി വ്യാപനവും ഉത്പാദന വർധനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിറവ് പദ്ധതിക്കായി 5000000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ 300 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്നതിന് വിത്ത് ,കൂലിച്ചിലവ്,മണ്ണ് പരിപോഷണത്തിനായി പയറ്, ഡെയിഞ്ച എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button