EDAPPALLocal newsVATTAMKULAM

ആരോഗ്യ ഫുട്ബോൾ കാർഡ് പുറത്തിറക്കി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ഫുട്ബോൾ കാർഡ് “ഫുട്ബോളിലൂടെ ആരോഗ്യം” പുറത്തിറക്കി. കാർഡിന്റെ ഒരു വശത്ത് സൂപ്പർ ഫുട്ബോൾ താരങ്ങളായ മെസ്സി, നെയ്മർ, റോണാൾഡോ ,തുടങ്ങിയ താരങ്ങളുടെ മൽട്ടി കളർ ചിത്രങ്ങളും മഴക്കാല രോഗ ബോധവൽക്കരണ സന്ദേശങ്ങളും മറുവശത്ത് ലോകകപ്പ് ഫുട്ബോൾ ഫിക്സർ എന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. യുവാക്കൾ ഫുട്ബോൾ കളി ആസ്വദിക്കുന്നതോടൊപ്പം യുവാക്കളിലേക്ക് ആരോഗ്യ സന്ദേശങ്ങൾ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൾ വൈ.പ്രസിഡന്റ് എം.എ. നജീബിന് ആദ്യ കോപ്പി നൽകികൊണ്ട് ആരോഗ്യ ഫുട്ബോൾ കാർഡ് പ്രകാശനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, സെക്രട്ടറി ആർ.രാജേഷ്, പി. ആസിയ, ഫർഹാന ഷെബീർ അലി,എം.വി.മുബഷിറ , അഹമ്മദ് മൂതൂർ, കെ.എ. സിനി, സുനിത വിനോദ്, ടി.പി. ഹൈദരാലി,ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ , സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , റഹീം അലിയാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button