BREAKING NEWSLATEST NEWS

പൊന്നാനി ഉപജില്ല ശാസ്ത്രോത്സവം: ഐ എസ് എസ്, എ.വി., മാറഞ്ചേരി ചാമ്പ്യന്മാർ

പൊന്നാനി: ഒക്ടോബർ 22, 23, 24 തിയ്യതികളിലായി നടന്ന പൊന്നാനി ഉപജില്ല ശാസ്ത്രോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും 861 പോയിന്റ് കരസ്ഥമാക്കി ഐ.സ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇഴുവത്തിരുത്തി ചാമ്പ്യന്മാരായി. 768 പോയിൻ്റ് നേടിയ എ.വി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 714 പോയിൻ്റ് നേടിയ മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം.ശാസ്ത്രമേളയിൽ എൽ.പി. വിഭാഗത്തിൽ യു എം എം എൽ പി എസ് എരമംഗലം, എ എം എൽ പി എസ് ചെറവല്ലൂർ സൗത്ത്, ന്യൂ എൽപിഎസ് പൊന്നാനി ഓവറോൾ ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിൽ സിഎംഎം യുപിഎസ് എരമംഗലം ഹൈസ്കൂൾ വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് സ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ എ വി എച്ച്എസ്എസ് പൊന്നാനി എന്നിവരാണ് ഒന്നാം സ്ഥാനക്കാർ.

ഗണിതശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ എ എം എൽ പി എസ് കോടത്തൂർ, യുപി വിഭാഗത്തിൽ ന്യൂ യുപിഎസ് ഈശ്വരമംഗലം, ഹൈസ്കൂൾ വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് സ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ എംഇഎസ് എച്ച്എസ്എസ്എന്നിവരും ഓവറോൾ ജേതാക്കളായി. സാമൂഹ്യശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ന്യൂ യുപിഎസ് ഈശ്വരമംഗലം, യുപി വിഭാഗത്തിൽ വിജയമാത ഇംഗ്ലീഷ് സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് മാറഞ്ചേരി, ഹയർസെക്കൻഡറി വിഭാഗത്തിൽ എംഇഎസ് എച്ച്എസ്എസ് പൊന്നാനി ഒന്നാമതായി.

ഐ.ടി മേളയിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും എ.വി.എച്ച്എസ്എസ് പൊന്നാനി ഒന്നാമതെത്തി. ഹയർ സെക്കൻഡറിയിൽ എംഇഎസ് എച്ച്എസ്എസാണ് ചാമ്പ്യന്മാർ.നാല് മേളകളിലും എ വി എച്ച്എസ്എസ് പൊന്നാനിയാണ് മികച്ച സ്കൂൾ പട്ടം നേടിയത്. തത്സമയ പ്രവർത്തി പരിചയമേളയിൽ എൽ പി വിഭാഗത്തിൽ എയുപിഎസ് അയിരൂർ, യുപി വിഭാഗത്തിൽ സിഎംഎം യുപിഎസ് എരമംഗലം, ഹൈസ്കൂൾ വിഭാഗത്തിൽ ഐഎസ് എസ് എച്ച്എസ്എസ് ഊഴുവത്തിരുത്തി, ഹയർസെക്കൻഡറി വിഭാഗത്തിൽ എം ഐ എച്ച് എസ് എസ് പൊന്നാനി എന്നിവരാണ് ഓവറോൾ ജേതാക്കൾ.ഐഎസ്എസ് എച്ച് എസ് എസ് ആണ് മികച്ച സ്കൂൾ.സമാപനവും സമാനദാനവും കെ പി നൗഷാദ് അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷ സി.വി സുധ അധ്യക്ഷയായി. എ.ഇ.ഒ കെ അജിത്ത് കുമാർ മേള അവലോകനം നടത്തി. ഡി.പി നിർമല സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button