അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും കാറ്റും; ഒരു ലക്ഷം പേരെ മാറ്റി; 72 ട്രെയിനുകൾ റദ്ദാക്കി
അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വ്യാപക മുൻകരുതൽ നടപടികൾ. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. റെയിൽ, വ്യോമ ഗതാഗതത്തെയും ചുഴലിക്കാറ്റ് ബാധിച്ചു. 72 ട്രെയിൻ സർവീസുകൾ റദ്ദാക്കിയപ്പോൾ നിരവധി വിമാന സർവീസുകളും മുടങ്ങി.
ബാപ്പറ്റ്ല, വിശാഖപട്ടണം തീരങ്ങൾക്കിടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ശക്തമായ മഴയുണ്ടാകാനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ജാഗ്രത ശക്തമാക്കി. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും അധികൃതർ മുന്നൊരുക്കം നടത്തി.റെയിൽ ഗതാഗതത്തിന് തിരിച്ചടിചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒക്ടോബർ 27, 28 തീയതികളിൽ 72 ട്രെയിൻ സർവീസുകളാണ് ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും ചേർന്ന് റദ്ദാക്കിയത്.
ചില സർവീസുകൾ പൂർണമായും മറ്റുചിലത് ഭാഗികമായുമാണ് ഒഴിവാക്കിയത്. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളെയാണ് തീരുമാനം ബാധിച്ചത്. കലണ്ടർകാണുകഫലക്നുമ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഗോദാവരി എക്സ്പ്രസ്, വിശാഖ എക്സ്പ്രസ്, ഗരീബ് രഥ്, ഗൗതമി എക്സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിൻ സർവീസുകളുടെ സ്ഥിതി പരിശോധിക്കേണ്ടതുണ്ട്.വിമാനത്താവളങ്ങളിലും നിയന്ത്രണംവിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലെ സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു.
ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, തിരുപ്പതി തുടങ്ങിയ നഗരങ്ങളിലേക്കുള്ള 32 ഓളം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.വിജയവാഡയിൽ നിന്നുള്ള ഒക്ടോബർ 28-ലെ എല്ലാ വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയുടെ ഡൽഹി സർവീസും ഫ്ലൈ91-ന്റെ ഹൈദരാബാദ് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശിച്ചു. മാപ്പുകൾകാണുകതീരദേശ ജില്ലകളിൽ റെഡ് അലർട്ട്ആന്ധ്രാപ്രദേശിലെ 11 തീരദേശ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനു പുറമെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി.എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ആഘാതം കണക്കിലെടുത്ത് പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രകൾക്ക് മുമ്പ് ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്