തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം ;എ കെ റ്റി എ
ചങ്ങരംകുളം : ആധാർ വെരിഫിക്കേഷന്റെ പേര് പറഞ്ഞ് നിഷേധിക്കപ്പെട്ട തയ്യൽ തൊഴിലാളികളുടെ പെൻഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.നടുവട്ടത്ത് ചേർന്ന ഏരിയ കമ്മിറ്റി യോഗം ജില്ല സെക്രട്ടറി പി ഡി സണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം വി നാസർ അധ്യക്ഷത വഹിച്ചു.തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പണമടച്ച തൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ 2026 ഫെബ്രുവരിക്ക് ശേഷം ഗണ്യമായി വെട്ടികുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം.
തയ്യൽ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എ കെ റ്റി എ മലപ്പുറം ജില്ലാ മാർച്ച് നവംബർ അഞ്ചിന് മലപ്പുറം ക്ഷേമനിധി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് പി രാമകൃഷ്ണൻ,ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി, ജില്ല വൈസ് പ്രസിഡന്റ് സി വി ചന്ദ്രിക, ഏരിയ ട്രഷറർ സി വി ബിന്ദു, റീന, കെ പി രാജി, കെ ടി പത്മജ, മോഹൻദാസ്,അസൂറ, കെ പി അശോകൻ,മണി, വി പി അബ്ദുൽ ഖാദർ, എന്നിവർ സംസാരിച്ചു