LATEST NEWS

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ അറിയിച്ചു.യുഡിഎഫ് ഭരണസമിതിയിലെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുന്നണി മര്യാദകൾ ലംഘിച്ച് ബിജെപി അംഗത്തെ കൂട്ടുപിടിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടതാണ് ലീഗ് അംഗങ്ങളെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാടിലേക്ക് നയിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

മുസ്‌ലിം ലീഗിനെ ഭരണത്തിൽനിന്ന് മാറ്റിനിർത്തുകയും ബിജെപി അംഗത്തിന് അമിതപ്രാധാന്യം നൽകുകയും ചെയ്ത സാഹചര്യത്തിൽ മുൻ പ്രസിഡന്റുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.ഭരണസമിതി യോഗങ്ങളിൽപ്പോലും ബിജെപി അംഗത്തിന്റെ പിന്തുണയോടെ അജണ്ടകൾ പാസാക്കുന്ന സാഹചര്യമുണ്ടായി. ഈ വിഷയത്തെ കേവലം താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട തർക്കമായി ചിത്രീകരിച്ച് ബിജെപിയുമായുള്ള ബന്ധത്തെ ലഘൂകരിക്കാനും വിഷയം വഴിതിരിച്ചുവിടാനുമാണ് ശ്രമം നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.

മുൻ പ്രസിഡന്റിന് തെറ്റ് സംഭവിച്ചതായി കോൺഗ്രസ് ഉന്നത നേതാക്കൾ പരസ്യമായി വ്യക്തമാക്കിയിട്ടും കൂടുതൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളുമായി അദ്ദേഹം മുന്നോട്ടുപോകുകയാണെന്ന് നേതാക്കൾ പറഞ്ഞു.ആനക്കരയുടെ മതേതര പാരമ്പര്യവും സൗഹാർദ അന്തരീക്ഷവും തകർക്കാനുള്ള ഏത് ശ്രമത്തെയും എന്തുവിലകൊടുത്തും ശക്തമായി ചെറുക്കാൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും നേതാക്കൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button