EDAPPALLocal news

എടപ്പാൾ പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നു

എടപ്പാൾ: പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എടപ്പാൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. എടപ്പാൾ മുതൽ അംശംകച്ചേരി വരെയുള്ള ഭാഗങ്ങളിലെ തെരുവ് കച്ചവടവും, ഫുട്പാത്തിലേക്ക് ഇറക്കിക്കെട്ടിയുള്ള കച്ചവടങ്ങളും പൂർണ്ണമായും നിരോധിക്കാൻ യോഗം തീരുമാനിച്ചു.


ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ
താഴെ പറയുന്നവയാണ്:

👉 എടപ്പാൾ സെന്ററിലെ നിലവിലുള്ള അശാസ്ത്രീയമായ സീബ്രാ ലൈനുകൾ മാറ്റി പുതിയവ വരയ്ക്കും. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ സീബ്രാ ലൈനുകളും സൈൻ ബോർഡുകളും അടിയന്തരമായി സ്ഥാപിക്കും.
👉എടപ്പാൾ സെന്റർ, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള പാർക്കിംഗ് ഒഴിവാക്കാൻ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കും. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യാൻ ഉടൻ നോട്ടീസ് നൽകും.
👉സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പോലീസ് പെട്രോളിംഗ് ശക്തമാക്കും.
👉 എടപ്പാൾ പഞ്ചായത്തിലെ പി.ഡബ്ല്യൂ.ഡി ഓടകൾ അടിയന്തരമായി വൃത്തിയാക്കും. ഓടകളിലേക്ക് മാലിന്യം തള്ളുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കാനും കനത്ത ഫൈൻ ഈടാക്കാനും തീരുമാനമായി.

എടപ്പാൾ സെന്ററിലെ ഓട്ടോറിക്ഷാ പ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും സംയുക്ത യോഗം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വിളിച്ചുചേർക്കും.

എടപ്പാൾ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.പി. സിന്ധു പ്രസിഡണ്ട്‌ , കെ.വി. ലൈസ്, ബുഷ്ര, ജുബൈരിയ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ചുള്ളിയിൽ രവീന്ദ്രൻ എന്നിവരും ചങ്ങരംകുളം-പൊന്നാനി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി, വില്ലേജ് ഓഫീസ് പ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, റോഡ് ആൻഡ് റെസ്ക്യൂ ടീംഅംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button