EDAPPALLocal news

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി .എസ് ജോയ് എം എൽ എ പ്രസ്താവിച്ചു. നടുവട്ടം മേഖല എം എസ് എഫ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം കെട്ടിട സൗകര്യമില്ലായ്മ മൂലം പ്രയാസപ്പെടുകയാണ്. മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും പരമാവധി നവീകരിക്കലാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ടി ഇസ്മായിൽ ഫാദി അദ്ധ്യക്ഷത വഹിച്ചു . ഇബ്രാഹിം മൂതൂർ, കഴുങ്കിൽ മജീദ് , അഷ്ക്കർ പെരുമുക്ക്, ടി സുലൈമാൻ ഷഹാന ഷർത്തു, ഫർഹാന. കെ. ബെൻഷ ടീച്ചർ ടി.സി മൊയ്തീൻ, ഷഹദിയ ടി.സി സത്താർ നടുവട്ടം, സി. പി. മുഹമ്മദലി, നാസർ കോലക്കാട് ഉവൈസ് ടി, സിറാജ് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button