THAVANUR
ഐഡിയൽ കോളേജിൽ ലോക വനിതാദിനാചരണം സംഘടിപ്പിച്ചു
കടകശ്ശേരി
ഐഡിയൽ കോളേജ് വിമൻ ഡവലപ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനാചരണത്തിൻ്റെ ഭാഗമായിനടന്ന ചർച്ചാ സംഗമം മലപ്പുറം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രുതി ടി.എം ഉദ്ഘാടനം ചെയ്യുന്നു.
തവനൂർ : കടകശ്ശേരി
ഐഡിയൽ കോളേജ് വിമൻ ഡവലപ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ, സംരക്ഷണ നിയമങ്ങൾ, ലിംഗസമത്വത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലൂന്നി നടന്ന ചർച്ചാ സംഗമം മലപ്പുറം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രുതി ടി.എം ഉദ്ഘാടനം ചെയ്തു.
ഡബ്യു ഡി സി കോർഡിനേറ്റർ രജിത ആർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. കോയക്കുട്ടി ടി.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. മൊയ്തീൻകുട്ടി പാറയിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, വിവിധ വകുപ്പു തലവന്മാരായ എം സെഹീന, ഹെന്ന അനുപ്, അസി. പ്രൊഫസർ സുഹൈല എം പി പ്രസംഗിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി മെഹന്ദി ഫെസ്റ്റും പ്രീ മാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.