CHANGARAMKULAM
25 വർഷത്തെ സേവനം കഴിഞ്ഞ് പോകുന്ന കെ.ഭാഗീരഥി ടീച്ചർക്ക് യാത്രയയപ്പ് നൽകി
ചങ്ങരംകുളം:ശ്രീശാസ്താ സ്കൂളിൽ നിന്നും 25 വർഷത്തെ സേവനം കഴിഞ്ഞ് പോകുന്ന കെ. ഭാഗീരഥി ടീച്ചറെ സ്കൂൾ കമ്മറ്റിയും അയ്യപ്പസേവാസംഘവും സ്കൂൾ സ്റ്റാഫും പി.ടി.എ കമ്മറ്റിയും യാത്രയയപ്പ് നൽകി.യാത്രയയപ്പ് യോഗത്തിൽ സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മറ്റി ട്രഷറർ വിജയൻ വാക്കേത്ത് സ്വാഗതം പറഞ്ഞു.ഭാഗീരഥി ടീച്ചർക്ക് അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ നായർ മൊമൻറോ നൽകി. അയ്യപ്പ സേവാ സംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായ വി. വി.മുരളീധരൻ ഉപഹാരം നൽകി. ഡോ സർ.കെ.വി.കൃഷ്ണൻ ചെക്ക്
കൈമാറി.അയ്യപ്പസേവാസംഘം ജില്ലാ ട്രഷറർ കെ.
ഗോപാലകൃഷ്ണൻ നായർ പൊന്നാടയണിയിച്ചു.ടി. കൃഷ്ണൻ
നായർ, സ്കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു,എച്ച്.എം.സുമ
എന്നിവർ ആശംസകളർപ്പിച്ചു. കെ. ഭാഗീരഥി ടീച്ചർ
മറുപടി പ്രസംഗം നടത്തി.അനിത ടീച്ചർ നന്ദിയും
പറഞ്ഞു.