PUBLIC INFORMATION

വൻ കുതിപ്പിന് ശേഷം സ്വർണ്ണവിലയിൽ നേരിയ ആശ്വാസം

വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ, കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. സ്വര്‍ണവില ഇന്ന് കുറഞ്ഞു.

അതുകൊണ്ടുതന്നെ ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ കുറവ് വലിയ ആശ്വാസമായി കാണേണ്ടതില്ല. അന്താരാഷ്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3700 ഡോളര്‍ കടന്ന് കുതിച്ചിരുന്നു എങ്കിലും ഇപ്പോള്‍ 3682 ആയി കുറഞ്ഞിട്ടുണ്ട്. ഏഷ്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ട്രെന്‍ഡ് ആണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു.

ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 82080 രൂപയായിരുന്നു വില. ആദ്യമായി 82000 കടന്നത് വലിയ വാര്‍ത്തയായിരുന്നു. സ്വര്‍ണം കൈവശം സൂക്ഷിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതായി ഈ കണക്ക്. ചെറുകിട ജ്വല്ലറികളില്‍ ചിലര്‍ പഴയ സ്വര്‍ണം തിരിച്ചുവാങ്ങുന്നത് നീട്ടിവയ്ക്കുന്നു എന്ന പ്രചാരണമുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 81920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 89000 രൂപ വരെ ചെലവ് വന്നേക്കാം. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 8410 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6550 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4225 രൂപയായി കുറഞ്ഞിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 137 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഒരു വേള 3703 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണത്തിന്റെ വില എത്തിയ ശേഷമാണ് ഇടിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button