BREAKING NEWSPUBLIC INFORMATION

ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തനം; വളാഞ്ചേരിയിലെ ഹോട്ടൽ സിറ്റി പാലസിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

വളാഞ്ചേരി: ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച വളാഞ്ചേരിയിലെ ‘ഹോട്ടൽ സിറ്റി പാലസ്’ എന്ന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.

കോട്ടക്കൽ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയത്.തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാനും തുടർ നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ നോട്ടീസ് നൽകി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button