BREAKING NEWSLATEST NEWS
കുറ്റിപ്പുറം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന് സ്വീകരണം
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. K. P. അസീസിന് കുറ്റിപ്പുറം മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സ്വീകരണം നല്കി. സീനിയർ നേതാക്കളായ എം. അബ്ദുൽകാദർ, സി. ടി. ബാലഭാസ്കരൻ മാസ്റ്റർ, ടി. കെ. കുഞ്ഞവറാൻ ഹാജി, ദേവദാസൻ മാസ്റ്റർ,പി. പി. നീലകണ്ഠൻ, ബെന്നി തോമസ് മാസ്റ്റർ,സുബ്രഹ്മണ്ണ്യൻ മാസ്റ്റർ, വനിതാ ഫോറം കൺവീനർ M. Y. മറിയാമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് എം. എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ ഇ. വി. ഹരിദാസൻ നന്ദിയും പറഞ്ഞു