ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു
എടപ്പാൾ: ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു.പരിപാടി പി ഇഫ്തിഖാറുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ വി വി എം മുസ്തഫ അധ്യക്ഷത വഹിച്ചു.സ്കൂൾട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ , പി ടി എ പ്രസിഡണ്ട് ഷബീർ മാണൂർ, പ്രദീപ്, പ്രധാന അധ്യാപിക സതി സി.പി, മുഹമ്മദ് ഫൈസൽ. സി വി, സലീമ പി തുടങ്ങിയവർ സംസാരിച്ചു.
ഷറഫിയ, സീമ, ഉനൈസ, ആകാശ്. കെ, ജ്യോതികൃഷ്ണ, നീതു,ആലിയത്ത്, അഹന്യ,മുഹ്സിന, റഹീന,അഖില, സുലൈഖ തുടങ്ങിയവർ നേതൃത്വം നൽകി.ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടന്ന രുചി മേളയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. രുചി ഉത്സവത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്ന് തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ പ്രദർശിപ്പിച്ചു.
ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, അരിയുണ്ട, അവിൽ വിളയിച്ചത് തുടങ്ങിയ വിഭവങ്ങൾ മേളയുടെ പ്രധാന ആകർഷണമായി.അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.