EDAPPAL

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

എടപ്പാൾ : വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എൻ. ആർ. അനീഷ് സ്വാഗതം പറഞ്ഞു.
യോഗത്തിൽ വ്യാപാരിയും സമിതി നടുവട്ടം യൂണിറ്റ് സെക്രട്ടറിയുമായ ഷാഫിയുടെ ചികിത്സാസഹായത്തിനായി 2.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ചികിത്സ സഹായ സമിതി ചെയർമാൻ മുഹമ്മദാലിക്കും കൺവീനർ സി.പി. യൂസഫിനും ചെക്ക് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button