CHANGARAMKULAMLocal news
ഓർഫൻ കെയർ വിജയോത്സവം
ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വിജിയോത്സവം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു
ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ ഉദ്ഘാടനം ചെയ്തു
പ്ലസ് ടു വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു
ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പിഎം അഷ്റഫ് അധ്യക്ഷo വഹിച്ചു. മാതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഇർഷാദ് സ്വലാഹി നേതൃത്വം നൽകി
കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ഫസലു റഹ്മാൻ മദനി
അംജദ് പാലത്ത്
എന്നിവർ ക്ലാസെടുത്തു
പി പി ഖാലിദ് ഹൈദ്രോസ് പട്ടേൽ റാഫിദ ഖാലിദ് എന്നിവർ ആശംസകൾ നേർന്നു
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബോധവൽക്കരണവും സമൂഹ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു