പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു
മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾ
സെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശയവിനിമയം നടത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന നിർദേശങ്ങൾ മാധ്യമ പ്രവർത്തകർ അവതരിപ്പിച്ചു
ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ന്യൂസ് എഡിറ്റർമാർ, ഡെസ്ക് ചീഫുമാർ, ബ്യൂറോ ചീഫുമാർ, ജില്ലാ ലേഖകർ എന്നിവർ പങ്കെടുത്തു.
ജില്ലയുടെ വികസന പ്രവർത്തനങ്ങൾ, സെൻസസ്, ആരോഗ്യ മേഖലയിലെ വികസനങ്ങൾ, ടൂറിസം സാധ്യതകൾ, പൂർത്തിയാകാത്ത പദ്ധതികളുടെ പൂർത്തീകരണം, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദാലത്തുകൾ, ഗോത്ര മേഖയിലേയും തീരദേശ മേഖലയിലെയും മലയോര മേഖലയിലേയും പ്രൾനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൻകിട വ്യവസായ സ്ഥാപനങ്ങളുടെയും അഭാവം തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ജില്ലയുടെ വികസന സാധ്യതകളും ചർച്ച ചെയിതു. മലപ്പുറം ജില്ലയുടെ വിസ്‌തൃതി, ജനസംഖ്യ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ പരിഗണിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് സഹാചകമാകുന്നത്രോടൊപ്പം എല്ലാ മേഖലകളിലും വികസനം സാധ്യമാക്കും. ഇതിനെ പോസിറ്റീവ് ആയി കാണണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. വിവിധ ബോധവത്കരണ ബോധവൽകരണ ക്യാമ്പയിനുകളിൽ മാധ്യമങ്ങളുടെ സഹകരണം കളക്റ്റർ അഭ്യർത്ഥിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എസ് മഹേഷ് കുമാർ, സെക്രട്ടറി വി.പി നിസാർ, വൈസ് പ്രസിഡൻ്റ് നീതു തമ്പി, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
യാത്രയയപ്പ് നൽകി
കോടഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പോകുന്ന മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദിന് പ്രസ് ക്ലബ്ബ് യാത്രയയപ്പ് നൽകി .ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉപഹാരം നൽകി.പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എസ് മഹേഷ്‌കുമാർ,
സെക്രട്ടറി വി.പി നിസാർ, വൈസ് പ്രസിഡൻ്റ് നീതു തമ്പി, പ്രസ് ക്ലബ്ബ് ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പോകുന്ന മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദിന് മലപ്പുറം പ്രസ് ക്ലബ്ബിൻ്റെ ഉപഹാരം ജില്ലാ കളക്റ്റർ ഡോ. വിനയ് ഗോയൽ നൽകുന്നു