EDAPPALkaladiLocal news

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, എം.ജി. സർവകലാശാലയിൽ ഫസ്റ്റ് റാങ്ക് നേടിയ വിദ്യാർഥിനിയെയും അനുമോദിച്ചു. വാർഡിൽ നിന്ന് വിരമിച്ച അധ്യാപികമാരെ സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ സലാം എൻ.വി. സ്വാഗതം പറഞ്ഞു.

ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.കെ. ദിവാകരൻ, പി.കെ. ശ്രീധരൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ ആമ്പൽ, മുരളി ടി.കെ., ശിവദാസൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിച്ചും അധ്യാപകരുടെ സേവനങ്ങളെ ആദരിച്ചും ചടങ്ങ് ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button