EDAPPALLocal news

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.പി. മുസ്തഫ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. റസാഖ് തൂമ്പിൽ, കെ.പി. സുബ്രഹ്മണ്യൻ, കെ.എം. വിഷ്ണു, പുരുഷോത്തമൻ കൈമലശ്ശേരി, ഷൺമുഖൻ വട്ടംകുളം, സതീശൻ ശുകപുരം എന്നിവർ പ്രസംഗിച്ചു.

കിഷോർ കെട്ടേക്കോട്ടിൽ സ്വാഗതവും ശ്രീജ തവനൂർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button