CHANGARAMKULAM
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍
ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന് രൂപപ്പെട്ട കുഴികളാണ് വ്യാഴാഴ്ച രാത്രിയോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ താല്‍കാലികമായി അടച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, പതിനട്ടാം വാർഡ് മെമ്പർ സിന്ധു മോഹൻഎന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രീറ്റ് ചെയ്ത് കുഴി അടച്ചത്.ബസ്റ്റാന്റ് നവീകരണത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ഉടനെ ആരംഭിക്കുമെന്നും ഭരണസമിതി അറിയിച്ചു.ടൗണില്‍ എടപ്പാള്‍ തൃശ്ശൂര്‍ റോഡുകള്‍ പൊതുമരാമത്ത് അടുത്ത ദിവസങ്ങളില്‍ തന്നെ ടാറിങ് നടത്തുമെന്നും ഇവര്‍ പറഞ്ഞു.