വെയ്റ്റ്ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും നേട്ടം
ചങ്ങരംകുളം: സംസ്ഥാന സ്കൂൾ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. തൃശൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്കൂൾ താരങ്ങൾ മൂന്നുസ്വർണവും ഒരു വെങ്കലവും നേടി. 60 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ ഇഷാൻ അബ്ദുൽ ജലാൽ, 77 കിലോഗ്രാം സീനിയർ വിഭാഗത്തിൽ ടി.വി. തുഷാര, 88 കിലോഗ്രാം സീനിയർ വിഭാഗത്തിൽ അദ്നാൻ അബ്ദുൽ ഖാദർ എന്നിവർ സ്വർണം നേടി. 77 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ വൈഗ വെങ്കലവും സ്വന്തമാക്കി.വെയ്റ്റ്ലിഫ്റ്റിങ് കോച്ചും ദേശീയ റഫറിയുമായ ആഘോഷും കായികാധ്യാപകനായ കുമാറും പരിശീലകരായിരുന്നു. ഇഷാൻ അബ്ദുൽ ജലാൽ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന ചാമ്പ്യനാകുന്നത്. അദ്നാൻ അബ്ദുൽ കാദറും തുഷാര ടി.വിയും തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന ചാമ്പ്യൻമാരാകുന്നത്.