LATEST NEWSLocal newsUncategorizedUPDATES

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം – വി​ഷ​ൻ 2031’ വി​ക​സ​ന ക്യാ​മ്പ് മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ​ൻ. മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.താ​നൂ​ർ മ​ണ്ഡ​ല​ത്തി​ന്റെ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ മു​ൻ​ഗ​ണ​നാ പ​ദ്ധ​തി​ക​ളും ക്യാ​മ്പി​ൽ ച​ർ​ച്ച ചെ​യ്തു.മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ പി. ​അ​ബ്ദു​ൽ ഹ​മീ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഉ​ബൈ​ദു​ല്ല, പി.​കെ. ന​വാ​സ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബ​ഷീ​ർ ര​ണ്ട​ത്താ​ണി, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ടി.​വി. കു​ഞ്ഞ​ൻ ബാ​വ ഹാ​ജി, ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. പി.​പി. ആ​രി​ഫ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നൂ​ഹ് ക​രി​ങ്ക​പ്പാ​റ, എം.​പി. അ​ഷ്‌​റ​ഫ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button