BREAKING NEWSLATEST NEWS

പോരാട്ടം എളുപ്പമായിരിക്കില്ല; ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വരാൻ ആഹ്വാനം ചെയ്ത് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തെരഞ്ഞെടുപ്പു പ്രക്രിയയെ അപ്പാടെ ശുദ്ധമാക്കുന്നതിനായി ഒക്റ്റോബർ 10 മുതൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് സിജെപി നേതാക്കളും വിദ്യാർഥി സംഘടനകളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിൽ നീറ്റ് ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തിൽ സിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു.അതിനു ശേഷമാണ് സിജെപി ജ്ഞാനേഷ് കുമാറിനെതിരേ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ), എഐഎസ്എഫ്, എസ്എഫ്ഐ, ആം ആദ്മി പാർട്ടി വിദ്യാർഥി വിഭാഗമായ അസാപ് എന്നിവരാണ് സിജെപിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ല എന്നും രാജ്യത്തെല്ലായിടത്തും നിന്നുമുള്ളവർ ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം ചേരണമെന്നും സിജെപി കോൺ കൺവീനർ സൗരവ് ദാസ് ആഹ്വാനം ചെയ്തു. ജ്ഞാനേഷ് കുമാറിന്‍റെ രാജി, ജ്ഞാനേഷ് കുമാറിനെതിരേ ക്രിമിനർ നടപടി, എസ്ഐആർ മരവിപ്പിക്കുക, വരുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം നിർത്തി വയ്ക്കുക, 2025 ജനുവരിയിലെ വോട്ടർ ലിസ്റ്റ് പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടു വയ്ക്കുന്നത്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നീക്കത്തിൽ യാതൊരു വിധത്തിലുള്ള ഭിന്നതയും ഉണ്ടായിരിക്കില്ലെന്ന് ഐസ പ്രസിഡന്‍റ് നേഹ ബോറ പറഞ്ഞു.പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ലെങ്കിലോ എന്ന ചോദ്യത്തിന് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നതിൽ അപ്പുറം അനുവാദം തരാൻ ഡൽഹി പൊലീസ് ആരാണ് എന്നാണ് സൗരവ് ദാസ് ചോദിച്ചത്. ഡൽഹി പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button