CHANGARAMKULAMLATEST NEWSLocal news
എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതലയിൽ തുടക്കമായി
ചങ്ങരംകുളം: എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ വർണാഭമായ തുടക്കം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെമീന ഇസ്മായിൽ മേള ഉദ്ഘാടനം ചെയ്തു. നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ സ്വാഗതം ആശംസിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, ആസ്യ ഇബ്രാഹിം, മുഹമ്മദലി നരണിപ്പുഴ, മുസ്തഫ ചാലുപറമ്പിൽ, തസ്നി റഫീഖ്, സജന രാജീവ്, സജിന ഫിറോസ്, നിഷാ ബാബു, അഷ്റഫ് കാട്ടിൽ, സുമേഷ് ശ്രീനാരായണൻ, പ്രണവം പ്രസാദ്, എം.എ. ലത്തീഫ്, അജയഘോഷ്, ഹരിദാസൻ. സി, ആയിഷ നിദ, സി.കെ. ജീന തുടങ്ങിയവർ സംസാരിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തഞ്ഞൂറോളം കായികപ്രതിഭകൾ മാറ്റുരയ്ക്കും.