Local newsMALAPPURAM

വിൻസി അലോഷ്യസിന് അഭിനന്ദനപ്രവാഹം

പൊന്നാനി : മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വിൻസി അലോഷ്യസിന് അഭിനന്ദന പ്രവാഹം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ അനുമോദനങ്ങളുമായി വിൻസിയുടെ വീട്ടിലേക്ക് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് വന്നുകൊണ്ടിരിക്കുന്നത്. പി.നന്ദകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ, വി.ടി.ബൽറാം, സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി സി.പി.മുഹമ്മദ് കുഞ്ഞി, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രൻ, എ.എ.രോഹിത്ത്, ടി.കെ.അഷ്റഫ്, ഫർഹാൻ ബിയ്യം, സുഭാഷ് കോട്ടത്തറ, സുജേഷ് പൊന്നാനി, ടി.തുളസിദാസ്, എ.പവിത്രകുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷഫീർ കിഴിശേരി, പ്രസിഡന്റ് ഇ.വി.അനീഷ്, മുർഷിദുൽ ഹഖ്, മാജിദ് പൊന്നാനി, അനീഷ് വലിയകുന്ന് തുടങ്ങിയവർ അഭിനന്ദനങ്ങളറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button