EDAPPAL

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഐഎം പ്രതിഷേധ സമരം.

എടപ്പാൾ: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സി.പി.ഐ എമ്മിന്റെ പ്രതിഷേധ സമരം ആരംഭിച്ചു. എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അംശകച്ചേരി പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം വി.പി.സക്കരിയ ഉദ്ഘാടനം ചെയ്തു. ടി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി രാമകൃഷ്ണൻ, വി വി കുഞ്ഞുമുഹമ്മദ്, എം മുസ്തഫ, പി വിജയൻ, പി പി മോഹൻദാസ്,എംബി ഫൈസൽ,ഇ രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും. സമരം 4 മണിവരെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button