BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES

യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തവനൂർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.

എടപ്പാൾ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌.ഡി.പി.ഐ) യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തവനൂർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു. നരിപ്പറമ്പ് ബി.ടി മദ്രസ ഹാളിൽ നടന്ന യൂത്ത് കൗൺസിൽ പരിപാടി എസ്.ഡി.പി.ഐ തവനൂർ മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കൺവീനർ ഇസ്മായിൽ വെളിയങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. പി.എം മുഹമ്മദ് റിഫ മുഖ്യപ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി നിസാം പാറക്കൽ (പ്രസിഡന്റ്), യാസിർ നരിപ്പറമ്പ്, അസ്ന മുജീബ് (വൈസ് പ്രസിഡന്റുമാർ), അയാസ് അസ്ഫർ കൈമലശ്ശേരി, ഷുഹൈബ് ചോലയിൽ (സെക്രട്ടറിമാർ), ആഷിഫ് കാലടി, ഷിബിലിയ ഹമീദ്, നമീർ നാസർ, ഫിദ ഷിറിൻ (ജോയിന്റ് സെക്രട്ടറിമാർ), ആഷിഫ് തിരുത്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.കെ.നൂറ, സമീറ ടീച്ചർ, ശംസുദ്ധീൻ നരിപ്പറമ്പ്, സഫുവാൻ അയങ്കലം എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്ത് നരിപ്പറമ്പ് ടൗണിൽ പ്രകടനവും നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button