നീറ്റ് വിജയികൾക്ക് ആദരവും പ്ലസ് വൺ ഉന്നത വിജയികൾക്ക് അനുമോദനവും
എടപ്പാൾ : ജി എച്ച്.എസ്.എസ് എടപ്പാൾ പ്ലസ് വൺ ഉന്നത വിജയികൾക്കുള്ള അനുമോദനവും, ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയ റിലുവാൻ അലി, ആയിഷ റിഫ , ദേവാത്മജൻ,നന്ദന,ഭദ്ര,ആരോഗ്യ സർവകലാശാലയിൽ നിന്നും ഒന്നാം റാങ്ക് നേടിയ ഡോക്ടർ നിഹാരിക എന്നിവർക്ക് ആദരവും നൽകി. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് രാമചന്ദ്രൻ കെ അധ്യക്ഷനായി.
തവനൂർ നിയമസഭ മണ്ഡലം എം.എൽ.എ അഡ്വ വി എസ് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജിമോൾ , എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു കെ പി, ബ്ലോക്ക് മെമ്പർ ആസിയ , ഗ്രാമ പഞ്ചായത്ത് മെമ്പർ സതി സുകുമാരൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ വൈസ് ചെയർമാൻ ചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ, ഇ എസ് സുകുമാരൻ, സലാം പോത്തനൂർ, ഷെരീഫ് എന്നിവർ പ്രസംഗിച്ചു. എച്.എം റജീന ടീച്ചർ നന്ദി പറഞ്ഞു