BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന
കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകൾ, ആർബിസിയുടെ ഓഫിസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി സംഘം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.