BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES

ഇരുട്ടിലായ വ്യാപാരം കറന്റ്റുമില്ല കച്ചവടവുമില്ല പന്തം കൊളുത്തി പ്രതിഷേധം നടത്തി

എടപ്പാൾ: സംസ്ഥാനത്ത് നിലനിൽക്കുന്ന പവർകട്ടും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും എടപ്പാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദിനേശ് വിശദീകരണം നടത്തി.

ഏരിയാസെക്രട്ടറി എൻ. ആർ അനീഷ് യോഗത്തിന് സ്വാഗതം പറഞ്ഞ യോഗത്തിൽ എം.കെ ഹമീദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ മുഫാഹിദ് കുഴിമന, ശരീഫ് റഹ്മാൻ, നവാബ്, ജയരാജൻ, റഷീദ്, വത്സലൻ, ഹക്കീം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി, എ.പി അബ്ദുല്ല കുട്ടി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button