വിജയികളെ അനുമോദിച്ചു
കറുകത്തിരുത്തി : എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥിളെ കറുകത്തിരുത്തി മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി അനുമോദിച്ചു.പൊന്നാനി നിയോജക മണ്ഡലം ലീഗ് പ്രസിഡൻ്റ് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മേഖല പ്രസിഡൻ്റ് കെ കെ അബ്ദുറഹീം അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷററായി തെരെഞ്ഞെടുത്ത വി.വി. ഹമീദിനെ ആദരിച്ചു. ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന എംഎസ്എഫ് നിയോജക മണ്ഡലം ട്രഷറർ വി.വി. മുഹമ്മദ് ഷിനാസിന് യാത്രയയപ്പും നൽകി. കെഎംസിസി കറുകത്തിരുത്തി ജനറൽ സെക്രട്ടറി മുസ്തഫ എം വി,കറുകത്തിരുത്തി മുസ്ലിം ലീഗ് മേഖലാ ട്രഷറർ V V സൈനുൽ ആബിദ് ,MV അലി (മുസ്ലിം ലീഗ് കറുകത്തിരുത്തി വെസ്റ്റ് പ്രസിഡണ്ട്)എം, ടി സുബൈർ ( KMCC ജോ: സെക്രട്ടറി), K Vഹംസ (KMCC എക്സിക്യൂട്ടിവ് , ലത്തീഫ് (STU മണ്ഡലം പ്രതിനിധി), ഫാറൂഖ് (KMCC) ,സനാബിൽ വി.വി.( യൂത്ത് ലീഗ് കറുകത്തിരുത്തി വെസ്റ്റ് പ്രസിഡണ്ട്), ജാസിം വി.വി (msf മുൻസിപ്പൽ വൈസ് പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു. മേഖല ജന:സെക്രട്ടറി വി വി അമീർ സ്വാഗതവും ജോ. സെക്രട്ടറി ഖാദർ നാലകത്ത് നന്ദിയും പറഞ്ഞു .