EDAPPAL
കെ പി വേലായുധൻ അനുസ്മരണം
എടപ്പാൾ : സിപിഐ എം തവനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ പി വേലായുധൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം തവനൂർ ലോക്കൽ സെക്രട്ടറി കെ പി വേണു അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, ഏരിയ കമ്മിറ്റിയംഗം ടി വി ശിവദാസ്, എം ജയരാജ് മോഹൻദാസ്, കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം ബി ജി ശ്രീജിത്ത് സ്വാഗതവും അഷ്റഫ് അയങ്കലം നന്ദിയും പറഞ്ഞു.