CHANGARAMKULAMLocal news
വന നിയമ ഭേദഗതി ബില്‍ കത്തിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് ചങ്ങരംകുളത്ത് പ്രതിഷേധിച്ചു
ചങ്ങരംകുളം:വന നിയമ ഭേദഗതി ബില്‍ കത്തിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് ചങ്ങരംകുളത്ത് പ്രതിഷേധിച്ചു.കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന പ്രതിഷേധം വനനിയമ ഭേദഗതി ബില്‍ കത്തിച്ച് സിദ്ധിക്ക് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.കണ്ണൻ നമ്പ്യാർ. പിപി മൂസ കുട്ടി മാസ്റ്റർ,കൃഷ്ണൻ നായർ,പികെ അബ്ദുള്ളക്കുട്ടി,എന്‍വി സുബൈര്‍,സികെ മോഹനൻ,റഷീദ്,കുഞ്ഞിമുഹമ്മദ്,സുഹൈർ എറവറാംകുന്ന് എന്നിവർ സംസാരിച്ചു