KERALALocal news

യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; നടൻ അറസ്റ്റില്‍

യുവതിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍.യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. ‘സ്വയം ക്രഷി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു.

2021ലായിരുന്നു കേസിനസ്‍പദമായ സംഭവം നടന്നത് . യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം വീരേന്ദ്ര ബാബു തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിപരാതി നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button