CHANGARAMKULAM
അധ്യാപക അവാർഡ് :ഫൈസൽ പെരുമുക്കിന് ആദരവുമായി പന്താവൂർ ഇർശാദ്
ചങ്ങരംകുളം: നാഷണൽ ഉർദു ടീച്ചേഴ്സ് പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും പെരുമുക്ക് സ്വദേശിയുമായ ഫൈസൽ വഫ ക്കു പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വക സ്നേഹാദരം. മഹാരാഷ്ട്രയിലെ പൂണെ ജയ്സിംഗ്പൂർ ശാൻദാർ സ്പോർട്സ് ആന്റ് എജുക്കേഷൻ അസോസിയേഷൻ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അക്കാദമിക നിലവാരമുയർത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്കും ദേശീയ തലത്തിൽ ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയാണ് ഇർശാദ് ഭാരവാഹികൾ സ്നേഹാദരം നല്കിയത്. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി അയിലക്കാട് , ജന.സെക്രട്ടറി വാരിയത്ത് മുഹമ്മദലി , സെക്രട്ടറി പി.പി. നൗഫൽ സഅദി , പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി, സ്കൂൾ ചെയർമാൻ പ്രൊഫ. അനീസ് ഹൈദരി, അംഗങ്ങളായ എം.വി. സുബൈർ , ശാഫി പെരുമുക്ക് സംബന്ധിച്ചു.